Loading ...

Home International

പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുടിച്ചു; 57കാരന്റെ ശസ്ത്രക്രിയ വിജയകരം

വാഷിംഗ്ടണ്‍: ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച്‌ പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍.57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ബെനറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്‌ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് പരീക്ഷണം വിജയിച്ചത്. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അടുത്ത കുറച്ച്‌ ആഴ്‌ച്ചകള്‍ വളരെ നിര്‍ണ്ണായകമാണെന്നും ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച്‌ വരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.ബെനറ്റിനായി മനുഷ്യ ഹൃദയം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടന്‍ തന്നെ ട്രാന്‍സ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു



Related News