Loading ...

Home National

​കേ​ന്ദ്ര സ​ര്‍​വി​സി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വ​ര്‍​ക് ഫ്രം ​ഹോം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം പ​രി​ഗ​ണി​ച്ച്‌ കേ​ന്ദ്ര ജീ​വ​ന​ക്കാ​രാ​യ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ഓ​ഫി​സി​ല്‍ എ​ത്തു​ന്ന​തി​ല്‍​നി​ന്ന് ഇ​ള​വ്.
ഇ​വ​ര്‍ വീ​ട്ടി​ല്‍ നി​ന്ന് ജോ​ലി ചെ​യ്യ​ണം (വ​ര്‍​ക് ​ഫ്രം ​ഹോം) എ​ന്ന് കേ​ന്ദ്ര ​പ​ഴ്സ​ന​ല്‍ കാ​ര്യ സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ് വ്യ​ക്ത​മാ​ക്കി. ​

നി​യ​ന്ത്ര​ണ​മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​രും ഓ​ഫി​​സി​ലെ​ത്തേ​ണ്ട​തി​ല്ല. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​ക്കു താ​ഴെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഹാ​ജ​ര്‍ നി​ല 50 ശ​ത​മാ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന 50 ശ​ത​മാ​നം പേ​ര്‍ വീ​ട്ടി​ല്‍ നി​ന്ന് ജോ​ലി ചെ​യ്യ​ണം. ഇ​വ​രെ​ല്ലാം ഫോ​ണി​ലും മ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി​യും ആ​ശ​യ​വി​നി​മ​യ​ത്തി​ന് ല​ഭ്യ​മാ​യി​രി​ക്ക​ണം. അ​നി​വാ​ര്യ​മ​ല്ലാ​ത്ത സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. യോ​ഗ​ങ്ങ​ള്‍ പ​ര​മാ​വ​ധി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ് വ​ഴി​യാ​ക്ക​ണം. ഈ ​ഉ​ത്ത​ര​വി​ന് ജ​നു​വ​രി 31 വ​രെ പ്രാ​ബ​ല്യ​മു​ണ്ടാ​കും. ജീ​വ​ന​ക്കാ​രെ​ല്ലാം സ​മ്ബൂ​ര്‍​ണ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Related News