Loading ...

Home International

ഗോള്‍ഡന്‍ ഗ്ലോബ് ബഹുമതി;പുരസ്‌കാര നിറവില്‍ നോ ടൈം ടു ഡൈയും ദി പവര്‍ ഓഫ് ദ ഡോഗും

വാഷിംഗ്ടണ്‍: ഓസ്‌കറിനൊപ്പം ആംഗീകരിക്കപ്പെടുന്ന ഗോള്‍ഡന്‍ഗ്ലോബ് പുരസ്‌കാരം നേടി ദ പവര്‍ ഓഫ് ദ ഡോഗും നോ ടൈം ടു ഡൈയും.ദ പവര്‍ ഓഫ് ദ ഗോഡ് നാടകാംശമുള്ള സിനിമ എന്ന വിഭാഗത്തിലെ ബഹുമതിയും നേടിയിരിക്കുകയാണ്. നോ ടൈം ടു ഡൈ ഇത്തവണ മികച്ച സംഗീതത്തിനുള്ള ബഹുമതി കരസ്ഥമാക്കിയാണ് ശ്രദ്ധനേടിയത്.

മികച്ച സംവിധായകന്റേയും മികച്ച സഹനടന്റേയും ബഹുമതികള്‍ നേടിയ സിനിമയാണ്. എല്ലാവര്‍ഷവും ചില സിനിമകള്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പി ക്കുകയും ചെയ്യും ഏറെക്കാലം ഓര്‍ത്തിരിക്കുമെന്നതില്‍ സംശയമില്ലാത്ത ദൃശ്യാനുഭവമാണ് ദ പവര്‍ ഓഫ് ദ ഡോഗ് നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ജേന്‍ കാംപിയനാണ് സിനിമ യുടെ സംവിധായകന്‍. തോമസ് സാവേജെന്ന എഴുത്തുകാരന്റെ അതേ പേരിലുള്ള നോവലാ ണ് സിനിമയുടെ ഇതിവൃത്തം.

ജയിംസ് ബോണ്ട് നടന്‍ ഡാനിയല്‍ ക്രേഗിന്റെ നോ ടൈം ടു ഡൈ ലോക ശ്രദ്ധനേടി എല്ലാ ബോണ്ട് ചിത്രങ്ങളും പോലെ മുന്നേറുകയാണ്. എന്നും പശ്ചാത്തല സംഗീതം കൊണ്ടും സംഗീതംകൊണ്ടും ശ്രദ്ധനേടുന്നവയാണ് ബോണ്ട് പരമ്ബരയിലെ ചിത്രങ്ങള്‍. ഗായിക ബില്ലി ഈലിഷിന്റെ ഗാനമാണ് ഗോള്‍ഡന്‍ ഗ്ലോബ് നേടിക്കൊടുത്തത്. ഒരു ഗാനം നിങ്ങളുടെ ഹൃദയത്തെ തൊട്ടാല്‍ ലോകം മുഴുവന്‍ അത് ഏറ്റുപാടുമെന്നാണ് സംഘാടകര്‍ ഗാനത്തെ വിശേഷിപ്പിച്ചത്. ഡാനിയല്‍ ക്രേഗിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ജയിംസ് ബോണ്ട് ചിത്രമാണ് നോ ടൈം ടു ഡൈ. ജയിംസ് ബോണ്ട് പരമ്ബരയിലെ 25-ാമത്തെ ചിത്രവുമാണ്.


Related News