Loading ...

Home International

കൊറോണയുടെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന 'ഡെല്‍റ്റക്രോണ്‍' സ്ഥിരീകരിച്ചതായി ഗവേഷകര്‍

 à´¨à´¿à´•àµà´•àµ‹à´·àµà´¯: സൈപ്രസില്‍ കൊറോണ വൈറസി​ന്‍റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തി.ഡെല്‍റ്റക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന വകഭേദം 25 പേര്‍ക്ക് സ്ഥിരീകരിച്ചു.വകഭേദത്തി​ന്‍റെ തീവ്രതയും വ്യാപന​ശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സൈപ്രസ് സര്‍വകലാശാലയിലെ പ്രഫസര്‍ ലിയോണ്‍ഡിയോസ് കോസ്​ട്രിക്കസ് പറഞ്ഞു.

'നിലവില്‍ ഇവിടെ ഡെല്‍റ്റയും ഒമി​ക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് പുതിയ വകഭേദം. ​ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണി​ന്‍റെ ജനറ്റിക് സിഗ്നേച്ചറുകള്‍ ക​ണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്' -അദ്ദേഹം പറയുന്നു. കൂടുതല്‍ പരിശോധനക്കായി സാമ്ബിളുകള്‍ ഗിനൈഡിലേക്ക് അയച്ചതായി അവര്‍ അറിയിച്ചു. അതേസമയം, ഡെല്‍റ്റക്രോണ്‍ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

Related News