Loading ...

Home Africa

മോ​​​ട്ടോ​​​ര്‍​​​ബൈ​​​ക്ക് സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം; നൈ​​​ജീ​​​രി​​​യയി​​​ല്‍ 200 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു

അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ലെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ സം​​​ഫാ​​​ര സം​​​സ്ഥാ​​​ന​​​ത്തു മോ​​​ട്ടോ​​​ര്‍ ബൈ​​​ക്ക് സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 200ല്‍ ​​​അ​​​ധി​​​കം ആ​​​ളു​​​ക​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ട്.ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു ബൈ​​​ക്ക് ഓ​​​ടി​​​ച്ചെ​​​ത്തി സം​​​ഘം ക​​​ണ്ണി​​​ല്‍​​​ക്കാ​​​ണു​​​ന്ന​​​വ​​​രെ​​​യെ​​​ല്ലാം വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​രു​ന്നെ​​​ന്നു ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കു​​​റ്റ​​​വാ​​​ളി സം​​​ഘ​​​ങ്ങ​​​ളു​​​ടെ വ​​​ന​​​ത്തി​​​ലെ ഒ​​​ളി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സൈ​​​ന്യം ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണു മോ​​​ട്ടോ​​​ര്‍ ബൈ​​​ക്ക് സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. സം​​​ഫാ​​​ര​​​യി​​​ലും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി വ​​​ര്‍​​​ഷ​​​ങ്ങ​​​ളാ​​​യി ഈ ​​​സം​​​ഘം പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. മൃ​​​ഗ​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​ല്‍, ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ല്‍, എ​​​തി​​​ര്‍​​​ക്കു​​​ന്ന​​​വ​​​രെ വ​​​ക​​​വ​​​രു​​​ത്ത​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​രീ​​​തി. ഈ​​​യാ​​​ഴ്ച ഈ ​​​സം​​​ഘ​​​ത്തെ ഭീ​​​ക​​​ര​​​രാ​​​യി സ​​​ര്‍​​​ക്കാ​​​ര്‍ ഔ​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​ഘ​​​ത്തി​​​നും അ​​​നു​​​കൂ​​​ലി​​​ക​​​ള്‍​​​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍​​​ക്കു സ​​​ര്‍​​​ക്കാ​​​ര്‍ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യി​​​ട്ടു​​​ണ്ട്.

മു​​​ന്നൂ​​​റി​​​ല​​​ധി​​​കം അ​​​ക്ര​​​മി​​​ക​​​ള്‍ അ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ല്‍ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി വ​​​രെ ഇ​​​വ​​​ര്‍ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ തേ​​​ര്‍​​​വാ​​​ഴ്ച ന​​​ട​​​ത്തി. ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ള്‍ ക​​​ത്തി​​​ക്കു​​​ക​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ വി​​​കൃ​​​ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു. 2,000 ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ​​​യും അ​​​ക്ര​​​മി​​​ക​​​ള്‍ കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി എ​​​എ​​​ഫ്പി റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 10,000 ആ​​​ളു​​​ക​​​ള്‍ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യെ​​​ന്നും നി​​​ര​​​വ​​​ധി​​​പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്നും ദു​​​രി​​​താ​​​ശ്വാ​​​സ​​​വ​​​കു​​​പ്പു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related News