Loading ...

Home International

പുടിന്‍ ആഗ്രഹിക്കുന്നത് സോവിയറ്റ് യൂണിയന്‍ പുനഃസൃഷ്ടിക്കാനെന്ന് യു.എസ്

അമേരിക്ക: റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ പുടിന്‍, വിഖ്യാതമായ പഴയ സോവിയറ്റ് യൂണിയന്‍ സാമ്രാജ്യം പുനഃസൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ്.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം പറഞ്ഞത്.അമേരിക്കക്ക് ഈ നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് പറഞ്ഞ ബ്ലിങ്കന്‍, ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടത് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി. മുന്‍ ഡിഫന്‍സ് സെക്രട്ടറി ലിയോണ്‍ പനേറ്റ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും, താനുമിപ്പോള്‍ ഇക്കാര്യം അംഗീകരിക്കുന്നുവെന്നും ബ്ലിങ്കന്‍ പറഞ്ഞു. സി.എന്‍.എന്നു നല്‍കിയ അഭിമുഖത്തിലാണ് ബ്ലിങ്കന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.





Related News