Loading ...

Home National

ഇന്ത്യ നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷം നാവികസേനയിലേക്ക്

മുംബൈ: ഇന്ത്യ ആദ്യമായി തന്നെ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ മൂന്നാംഘട്ട പരിശീലനം ആരംഭിച്ചു.ഈ പരിശീലനഘട്ടം കൂടി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍തന്നെ വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി മാറും. 262 മീറ്റര്‍ നീളമുള്ള വിക്രാന്തിന് 62 മീറ്റര്‍ വീതിയും ഉണ്ട്. 40,000 ടണ്‍ ഭാരമുള്ള വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ്. 23,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കപ്പലില്‍ മിഗ്-29കെ യുദ്ധവിമാനങ്ങളും ടാ ഹെലികോപ്റ്ററുകളും ആക്രമണ സജ്ജമായി നിലയുറപ്പിക്കും. കഴിഞ്ഞ ഓഗസ്റ്റില്‍, ഒന്നാംഘട്ട പരിശീലനവും ഒക്ടോബറില്‍ രണ്ടാംഘട്ട പരിശീലനവും വിക്രാന്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Related News