Loading ...

Home National

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വര്‍ധിപ്പിച്ചു; നിര്‍ണായക തീരുമാനവുമായി കമ്മിഷന്‍

ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയര്‍ത്തി കമ്മിഷന്‍. 2014ല്‍ നിന്ന് പത്തു ശതമാനമാണ് വര്‍ധിപ്പിച്ചത്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവ് യഥാക്രമം 95, 75 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 70, 54 ലക്ഷമായിരുന്നു. നിയമസഭാ മണ്ഡലങ്ങളില്‍ 40, 28 ലക്ഷം വീതമായി ഉയര്‍ത്തി. നേരത്തെ ഇത് യഥാക്രമം 28, 20 ലക്ഷമായിരുന്നു. വലിയ സംസ്ഥാനങ്ങളായ പഞ്ചാബിലും യുപിയിലും ഉത്തരാഖണ്ഡിലും നാല്‍പ്പത് ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ആകെ ചെലവഴിക്കാനാകുക. ചെറു സംസ്ഥാനങ്ങളായ ഗോവയിലും മണിപ്പൂരിലും 28 ലക്ഷവും.

Related News