Loading ...

Home International

ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയില്‍ കണ്ടെത്തി; വില 743 കോടി


കൊളംബോ: ശ്രീലങ്കയില്‍ ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് കണ്ടെത്തി. 'ക്യൂന്‍ ഓഫ് ഏഷ്യ' എന്ന പേര് നല്‍കിയിരിക്കുന്ന ഇന്ദ്രനീലക്കല്ലിന് 753 കോടി രൂപയാണ് വില.ഈ രത്നക്കല്ല് സ്വന്തമാക്കാന്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനി മുന്നോട്ടു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി ലോഹന്‍ രത്വാത് അറിയിച്ചു. രത്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്നപുരയിലെ സ്വകാര്യഭൂമിയില്‍ നിന്നാണ് 310 കിലോഗ്രാം തൂക്കം വരുന്ന ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്. ശ്രീലങ്കന്‍ ദേശീയ രത്നാഭരണ അതോറിറ്റിയുടെ ലാബിലാണ് ഇതു സൂക്ഷിച്ചിട്ടുള്ളത്.

കമ്ബനിയും രത്നത്തിന്റെ ഉടമസ്ഥനുമായി വിലപേശല്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ രത്നത്തിന് 1,486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്നഗവേഷകര്‍ പറഞ്ഞിരുന്നു. ചൈന, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വന്‍കിട വ്യാപാരികള്‍ രത്നം സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു.

Related News