Loading ...

Home International

സമാധാന ചർച്ചകൾക്കിടയിലും കൂറ്റന്‍ ആയുധ പ്രദര്‍ശനവുമായി ഇറാന്‍

ടെഹ്റാന്‍: ലോകത്തെ ഞെട്ടിച്ചു കൊണ്ട് കൂറ്റന്‍ ആയുധ പ്രദര്‍ശനം നടത്തി ഇറാന്‍. മധ്യ ടെഹ്റാനിലെ വിശാലമായ ഒരു പ്രാര്‍ത്ഥനാ സമുച്ചയത്തിലാണ് ഇറാന്‍ സായുധസേന തങ്ങളുടെ ആയുധങ്ങളുടെ പ്രദര്‍ശനം നടത്തിയത്.
വെള്ളിയാഴ്ച, പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ആയുധപ്രദര്‍ശനത്തില്‍, ബാലിസ്റ്റിക് മിസൈലുകള്‍ അടക്കം നിരവധി പടക്കോപ്പുകളാണ് ഇറാന്‍ ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഡെസ്ഫുല്‍, ഖിയാം, സോള്‍ഫാഖര്‍ എന്നീ മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ പ്രദര്‍ശിപ്പിച്ചത്. ആയിരം കിലോമീറ്റര്‍ ദൂരം വരെ പ്രഹരപരിധിയുള്ള മിസൈലുകളാണ് ഇവ.

2015 ആണവ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ട് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുകയാണ്. തന്റെ ആണവശേഷി പരിമിതമാക്കുക എന്നതാണ് ലോകശക്തികളായ രാഷ്ട്രങ്ങള്‍ പഴയ കരാര്‍ പുനസ്ഥാപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനു പകരം ഇറാനു മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നാണ് വ്യവസ്ഥ.

Related News