Loading ...

Home International

ഹിമക്കാറ്റ്; പാക്കിസ്ഥാനില്‍ വാഹനങ്ങളില്‍ കുടുങ്ങിയ 16 പേര്‍ മരിച്ചു

പാക്കിസ്ഥാനില്‍ ഹിമകാറ്റ് മൂലം വാഹനങ്ങളില്‍ കുടുങ്ങിക്കിടന്ന 16 പേര്‍ മരിച്ചു. മലയോര പട്ടണമായ മുറൈയിലാണ് അപകടം നടന്നത്.

കനത്ത മഞ്ഞുവീഴ്ച കാണാനായി മുറൈയില്‍ പതിനായിരകണക്കിന് സഞ്ചാരികളാണ് എത്തിയത്. ഇത്രയേറെ കാറുകള്‍ ഒരുമിച്ച്‌ പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോഴുണ്ടായ ഗതാഗത കുരുക്കാണ് ദുരന്തത്തിലേക്ക് നയിച്ചത്.ഇസ്ലാമാബാദില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള മുറൈയ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്.

സഞ്ചാരികളുടെ എണ്ണം പരിധിയിലധികം കൂടിയപ്പോള്‍ അകത്തേക്കും പുറത്തേക്കും പോകാനാകാതെ കാറുകള്‍ റോഡുകളില്‍ കുടുങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കനത്ത മഞ്ഞില്‍ കാറിനുള്ളില്‍ മണിക്കൂറുകളോളം അകപ്പെട്ടവരാണ് മരിച്ചിരിക്കുന്നത്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. റോഡുകള്‍ വൃത്തിയാക്കുന്നത് തുടരുകയാണ്. കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Related News