Loading ...

Home National

വി.സി നിയമനം; തമിഴ്നാട്ടില്‍ ഗവര്‍ണറുടെ അധികാരം എടുത്തുമാറ്റാന്‍ ഉദ്ദേശിക്കുന്നതായി മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാലിന്‍

ചെ​ന്നൈ: സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​രം ഗ​വ​ര്‍​ണ​റി​ല്‍​നി​ന്ന് എ​ടു​ത്തു​മാ​റ്റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാലിന്‍ ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. മാ​ര്‍​ച്ചി​ലെ നി​യ​മ​സ​ഭ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നി​ല​വി​ല്‍ എ​ല്ലാ സം​സ്ഥാ​ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍​ക്കാ​ണ് നി​യ​മ​നാ​ധി​കാ​രം. കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ള്‍, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വി.​സി​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ ത​മി​ഴ്​​നാ​ട്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ. ​പൊ​ന്മു​ടി, ​വി.​സി​മാ​രു​ടെ നി​യ​മ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ നീ​തി​പൂ​ര്‍​വ​ക​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഗു​ജ​റാ​ത്തി​ല്‍ 1949 മു​ത​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രെ നി​യ​മി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​ണ്​ അ​വ​കാ​ശം. ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​ക്കും ബോ​ധ്യ​മു​ള്ള​താ​ണ്. നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ മു​​ന്നോ​ടി​യാ​യി സ​ര്‍​ക്കാ​ര്‍ നി​യ​മ​വി​ദ​ഗ്​​ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, സ​ര്‍​ക്കാ​ര്‍ നീ​ക്കം പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണെ​ന്നും നി​യ​മ​ന​ങ്ങ​ളി​ല്‍ ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ണ്ണാ യൂ​നി​വേ​ഴ്‌​സി​റ്റി മു​ന്‍ വി.​സി ഇ. ​ബാ​ല​ഗു​രു​സാ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ല്‍ അ​ധി​കാ​രം നി​ക്ഷി​പ്ത​മാ​ണെ​ങ്കി​ല്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ വി.​സി​മാ​രെ നി​യ​മി​ക്കാ​നാ​വു​മെ​ന്ന് യൂ​നി​വേ​ഴ്സി​റ്റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി. ​തി​രു​നാ​വു​ക്ക​ര​ശു അ​ഭി​പ്രാ​യ​പ്പെ​ട്ടു.


Related News