Loading ...

Home International

ഇന്ത്യ-ഇസ്രായേല്‍ നയതന്ത്രബന്ധം 30 വര്‍ഷം പിന്നിടുന്നു

ന്യൂഡല്‍ഹി: ഇസ്രായേല്‍ വിദേശകാര്യമന്ത്രി യെര്‍ ലാപിഡുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഇന്ത്യയും ഇസ്രായേലും നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികമാണ് വരാന്‍ പോകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

1922-ലാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിക്കുന്നത്. സാമ്ബത്തികമായും സൈനികപരമായും നയതന്ത്ര പരമായും മികച്ച ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. വളരെയധികം ശുഭപ്രതീക്ഷയോടെയാണ് ഇരുകൂട്ടരും മുന്നോട്ടുള്ള ബന്ധത്തെ നോക്കിക്കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉഭയകക്ഷി ബന്ധത്തിലുണ്ടായ വളര്‍ച്ചയില്‍ ഇരുമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു.

2021-ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നഫ്താലി ബെന്നറ്റിന് നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ 2017-ല്‍ മോദി ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പിന്നീട്, 2018-ല്‍ മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Related News