Loading ...

Home National

പ്രധാനമന്ത്രി കുടുങ്ങിക്കിടന്നത് വെറും 15 മിനിറ്റ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കര്‍ഷകര്‍ ചെലവഴിച്ചത് ഒരു വര്‍ഷം- സിദ്ദു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ ആരോപണമുന്നയിക്കുന്ന ബി.ജെ.പിയെ പരിഹസിച്ച്‌ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു.നരേന്ദ്ര മോദിക്ക് 15 മിനിറ്റ് മാത്രമേ ഫ്ലൈ ഓവറില്‍ കുടുങ്ങികിടക്കേണ്ടി വന്നിട്ടുള്ളുവെന്നും കര്‍ഷകര്‍ ഒന്നര വര്‍ഷത്തിലേറെ സമയം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം പഞ്ചാബ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താതെ തിരിച്ചുപോയിരുന്നു. കര്‍ഷകര്‍ ഫിറോസ്പുരില്‍ നടത്തുന്ന വഴിതടയല്‍ സമരം മൂലമാണ് പ്രധാനമന്ത്രിക്ക് ഭാട്ടിന്‍ഡയിലെ റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.

പ്രധാനമന്ത്രി സാഹിബിനോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഒന്നര വര്‍ഷത്തോളമാണ് ഞങ്ങളുടെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ തമ്ബടിച്ചത്. ഇതേക്കുറിച്ച്‌ നിങ്ങളുടെ മാധ്യമങ്ങള്‍ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? ഇന്നലെ നിങ്ങള്‍ 15 മിനിറ്റ് കാത്തുനിന്നപ്പോള്‍ മീഡിയ വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? സിദ്ദു ചോദിച്ചു.പ്രധാനമന്ത്രി പങ്കെടുക്കേണ്ടിരുന്ന ഫിറോസ്പൂര്‍ റാലിയിലെ കുറഞ്ഞ ജനപങ്കാളിത്തത്തില്‍ നിന്ന് മാധ്യമശ്രദ്ധ തിരിക്കാനാണ് ഈ ശ്രമങ്ങളെന്നും സിദ്ദു ആരോപിച്ചു. നേരത്തെ ഫിറോസ്പൂര്‍ റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം കുറവായതിനാല്‍ പ്രധാനമന്ത്രിക്ക് റാലി റദ്ദാക്കേണ്ടി വന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചവന്നുവെന്ന പേരില്‍ ബി.ജെ.പി ആസുത്രിതമായ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് സിദ്ദുവിന്‍റെ പാര്‍ട്ടിയും അഭിപ്രായപ്പെട്ടു.

Related News