Loading ...

Home National

ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയം നീട്ടി

ഡല്‍ഹി: ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയം മാര്‍ച്ച്‌ 31 വരെ നീട്ടിയെന്ന് കേന്ദ്രം അറിയിച്ചു.2022 ഏപ്രില്‍ 1 മുതല്‍ ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനം നിര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA AA അനുസരിച്ച്‌, ഓരോ വ്യക്തിയും പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്. ഓരോ തവണയും വ്യക്തി പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ നല്‍കേണ്ടി വരും. ഐ-ടി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപയാണ് പിഴയായി ഈടാക്കുക.

ഒരു വ്യക്തി, ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധമാണ്. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശമുണ്ടെങ്കില്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


Related News