Loading ...

Home National

സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വര്‍ധന; സുപ്രിംകോടതി അംഗീകരിച്ചു

സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വര്‍ധന അംഗീകരിച്ച്‌ സുപ്രിംകോടതി. മെറിറ്റ് സീറ്റിലേക്ക് 45000വും, മാനേജ്‌മെന്റ് സീറ്റില്‍ 60000വും ഈടാക്കാമെന്ന് കോടതി വ്യക്തമാക്കി.കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. ഉയര്‍ന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി എടുത്തിരിക്കുന്നത്.


Related News