Loading ...

Home National

എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ 125 പേര്‍ക്ക് കോവിഡ്

ന്യൂ ഡല്‍ഹി: രാജ്യം വീണ്ടും കോവിഡ് വ്യാപന ഭീതിയില്‍. ഇറ്റലി-അമൃത്‌സര്‍ വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.വി.കെ സേത്ത് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും രാജ്യത്ത് കുതിച്ചുയരുന്നുണ്ട്.വ്യാഴാഴ്ച മാത്രം 90000 ത്തോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.



Related News