Loading ...

Home USA

ഗ്രാമി അവാര്‍ഡ് നിശ മാറ്റിവെച്ചു

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗ്രാമി അവാര്‍ഡ് നിശ സംഘാടകര്‍ മാറ്റിവെച്ചു.ജനുവരി 31ന് ലോസ് ആഞ്ചല്‍സ് ഡൗണ്‍ടൗണിലെ അരീനയിലാണ് അവാര്‍ഡ് നിശ നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി ഉടന്‍ തന്നെ അറിയിക്കുന്നമെന്ന് സംഘാടകര്‍ പറഞ്ഞു. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോര്‍ഡിംഗ് ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് ഗ്രാമി പുരസ്കാരം നല്‍കുന്നത്.

സംഗീത ലോകത്ത് കഴിവ് തെളിയിച്ചവര്‍ക്കാണ് ഈ അവാര്‍ഡ് ലഭിക്കുക. നവംബര്‍ മാസത്തില്‍ നാമനിര്‍ദ്ദേശ പട്ടിക പുറത്തു വന്നിരുന്നു. പിയാനോസ്റ്റും ബാന്‍ഡ് ലീഡറുമായ ജോണ്‍ ബാറ്റിസ്റ്റെ , ഒലിവിയ റോഡ്രിഗോ, ടോണി ബെന്നെറ്റ് എന്നിവരുടെ പേരുകള്‍ നാമനിര്‍ദ്ദേ പട്ടികയില്‍ വന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും കോവിഡിനെ തുടര്‍ന്ന് അവാര്‍ഡ് നിശ മാറ്റിവെച്ചിരുന്നു. വലിയ ജനക്കൂട്ടത്തെ ഒഴിവാക്കി റെക്കോര്‍ഡ് വീഡിയോകള്‍ വച്ചാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നിശ നടത്തിയത്. കോവിഡിനെ തുടര്‍ന്ന് പാര്‍ക് സിറ്റിയില്‍ നടത്താനിരുന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ഓണ്‍ലൈനില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഞായറാഴ്ച നടത്താനിരുന്ന ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി സംഘാടകര്‍ പ്രഖ്യാപിച്ചു.

Related News