Loading ...

Home International

കസാഖ്സ്ഥാന്‍ ആഭ്യന്തര കലാപം;നിരവധി പേരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍

അല്‍മാട്ടി: കസാഖ്സ്ഥാനില്‍ സര്‍ക്കാരും ജനങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഡസന്‍ കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.
പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജനങ്ങള്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.അക്രമാസക്തരായ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇരച്ചു കയറാന്‍ ആരംഭിച്ചതോടെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിയുതിര്‍ക്കേണ്ടി വന്നുവെന്ന് പൊലീസ് വക്താവ് സല്‍ത്താനത്ത് അസിര്‍ബേക് പറയുന്നു. അല്‍മാട്ടി പോലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളില്‍ പോലും പ്രക്ഷോഭകര്‍ അതിക്രമിച്ചു കയറിയതോടെ പൊലീസുകാര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

ഡസന്‍കണക്കിന് ആക്രമികള്‍ കൊല്ലപ്പെട്ടുവെന്നും ഔദ്യോഗിക വക്താവ് സ്ഥിരീകരിക്കുന്നുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. കലാപകാരികളുടെ ആക്രമണത്തില്‍ പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. എട്ടോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍, മധ്യേഷ്യയില്‍ വെച്ച്‌ ഏറ്റവും സുസ്ഥിര ഭരണം നയിച്ചിരുന്ന രാജ്യമാണ് കസാഖ്സ്ഥാന്‍. അതുകൊണ്ടു തന്നെ, ഇവിടത്തെ ആഭ്യന്തര കലാപം ലോകശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.







Related News