Loading ...

Home International

രൂക്ഷമായ ഒമിക്രോണ്‍ വ്യാപനം പുതിയ വകഭേദത്തിലേക്ക് നയിക്കും; ലോകാരോഗ്യ സംഘടന

സ്റ്റോക്ക് ഹോം: ഒമിക്രോണ്‍ വ്യാപനത്തിന്റെ തോത് രൂക്ഷമായി തുടരുകയാണെങ്കില്‍ പുതിയ കൊവിഡ് വകഭേദമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

കാട്ടു തീപോലെയാണ് ഒമിക്രോണ്‍ പടര്‍ന്ന പിടിക്കുന്നത്. ഇങ്ങനെ കൂടുതലാളുകളിലേക്ക് രോഗ ബാധയുണ്ടായാല്‍ കൂടുതല്‍ സംഹാര ശേഷിയുള്ള വകഭേദം ഉരുത്തിരിയാന്‍ സാധ്യത കൂടുതലാണ്. ഡെല്‍റ്റ വക ഭേദത്തിന്റെ അത്ര തന്നെ മരണകാരണമായിട്ടില്ലെങ്കിലും ഒമിക്രോണ്‍ മരണത്തിനിടയാക്കിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന വക ഭേദം എത്രമാത്രം ഹാനികരമാകുമെന്ന പറയാനാകില്ലെന്ന ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് ഓഫിസര്‍ കാദറിന്‍ സ്മാള്‍ വുഡ് എഫ്പിയോട് പറഞ്ഞു.

ഒമിക്രോണ്‍ വ്യാപന മുണ്ടായത് ആരോഗ്യ വിദഗ്ദ്ധര്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ഇതോടെ കൊവിഡ് ഭൂമുഖത്ത് നിന്ന്‌ നീങ്ങിപ്പോകുമെന്നാണ് കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ ഇതിനു വിപരീതമായിരോഗ വ്യാപനം രൂക്ഷമായത് ആശങ്കക്കിടയാക്കുന്നതായി അവര്‍ പറഞ്ഞു. കൊവിഡ് വ്യാപനം തുടങ്ങിയശേഷം യൂറോപ്പില്‍ മാത്രമായി 10 കോടി ആളുകളെ വൈറസ് ബാധിച്ചതായാണ് കണക്കാക്കുന്നത്.


Related News