Loading ...

Home National

55 വയസ് കഴിഞ്ഞ പൊലീസുകാര്‍ക്ക് മഹാരാഷ്ട്രയില്‍ വര്‍ക്ക് ഫ്രം ഹോം

മഹാരാഷ്ട്രയില്‍ 55 വയസ് കഴിഞ്ഞ പൊലീസുകാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍.ഒമിക്രോണ്‍ വകഭേദമടക്കം കോവിഡ് തീവ്രമായതോടെയാണ് മുതിര്‍ന്ന പൊലീസുകാര്‍ക്ക് വീട്ടില്‍ വെച്ച്‌ ജോലി ചെയ്യാനുള്ള അവസരം നല്‍കിയത്.55 വയസ്സിന് മുകളിലുള്ള പൊലീസുകാരെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ തീവ്രമായ ഇടങ്ങളില്‍ ജോലിക്ക് നിയോഗിക്കരുതെന്ന് ഡിജിപി നേരത്തെ സര്‍ക്കുലര്‍ വഴി സൂപ്രണ്ടുമാരെയും കമ്മീഷണര്‍മാരെയും അറിയിച്ചിരുന്നു. കൂടുതല്‍ ജനങ്ങളുമായി ഇടപഴകേണ്ടി വരാത്ത ജോലികളില്‍ ഇവരെ നിയോഗിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വര്‍ക്ക് ഫ്രം ഹോം നല്‍കാനുള്ള തീരുമാനം വന്നത്.

Related News