Loading ...

Home International

ചൈന നല്ല അയല്‍ക്കാരനല്ല; ജപ്പാന്‍-യു.എസ് ബന്ധം നിര്‍ണ്ണായകഘട്ടത്തിലെന്ന് അമേരിക്കന്‍ അംബാസഡര്‍

വാഷിംഗ്ടണ്‍: ചൈന ഒരു നല്ല അയല്‍ക്കാരനേയല്ല. മേഖലയിലെ എല്ലാരാജ്യങ്ങളേയും ബീജിംഗ് ശത്രുക്കളായാണ് കാണുന്നതെന്നും ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ റഹം ഇമ്മാനുവല്‍ പറഞ്ഞു.ചൈനയുടെ ഭീഷണിക്കു മുന്നില്‍ കരുത്തോടെ നില്‍ക്കാന്‍ ജപ്പാന്‍ എന്തു സഹായവും നല്‍കുമെന്നും രഹം വ്യക്തമാക്കി. ദ്വിതല മന്ത്രാലയ ചര്‍ച്ചകള്‍ ഇന്ന് മുതല്‍ ആരംഭിക്കാനിരിക്കേയാണ് ചൈനയെ ലക്ഷ്യമിട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന.

ചൈന ഒരു നല്ല അയല്‍ക്കാരനല്ലെന്ന് വിവിധ സന്ദര്‍ഭങ്ങളിലൂടെ നിരന്തരം തെളിയി ക്കുകയാണ്. സമീപരാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് ഏകാധിപത്യ രീതിയാണ്. പസഫിക്കിലെ ഒരുരാജ്യത്തേയും ഉപദ്രവിക്കാന്‍ ഇനി അനുവദിക്കില്ല. സമുദ്രമേഖലയെ സ്വതന്ത്ര്യമാക്കി വിടാത്ത ചൈനീസ് നയത്തെ ശക്തമായി നേരിടുമെന്നും റഹം പറഞ്ഞു.പസഫിക്കിലെ ചൈന നടത്തുന്ന അധിനിവേശ പശ്ചാത്തലത്തില്‍ അമേരിക്ക-ജപ്പാന്‍ ബന്ധം ഏക്കാലത്തേക്കാളും ശക്തമായിരിക്കുകയാണ്. ജനാധിപത്യമൂല്യങ്ങള്‍ കാത്തു സംരക്ഷി ക്കുന്ന ഏറ്റവും മികച്ച രാജ്യമാണ് ജപ്പാനെന്നും അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞു. 2020 ഡിസംബറിലാണ് റഹാം ജപ്പാനില്‍ ചുമതലയേറ്റത്. അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ ചുമതലയേല്‍ക്കുന്നതിന് ഒരു മാസം മുന്നേ തന്നെ ജപ്പാനിലേക്ക് താന്‍ നിയോഗിക്ക പ്പെട്ടതായും റഹം പറഞ്ഞു.

തെക്കന്‍ ചൈനാ കടലിലേയും ഹോങ്കോംഗിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ജപ്പാന്‍-അമേരിക്ക സഖ്യത്തിന്റെ സുപ്രധാന ലക്ഷ്യം. ചൈനയുടെ സമ്മര്‍ദ്ദങ്ങളെ മറികടന്ന് മേഖലയിലെ വികസനം സാദ്ധ്യമാക്കുകയാണ് ഇനി ചെയ്യാനുള്ളത്. ഇതിനായി ദ്വിതല മന്ത്രാ ലയ ചര്‍ച്ചകള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്നും റഹം ഇമ്മാനുവല്‍ പറഞ്ഞു

   

Related News