Loading ...

Home National

മുസ്​ലിം സ്​ത്രീകളെ വില്‍പനക്ക്​ വെച്ച ബുള്ളി ബായ്​ ആപ്പ്​ നിര്‍മിച്ച 21 കാരന്‍ അറസ്റ്റില്‍

മുസ്​ലിം സ്​ത്രീകളെ വില്‍പനക്ക്​ വെച്ച 'ബുള്ളി ബായ്​' ആപ്പ്​ നിര്‍മിച്ചയാള്‍ അറസ്റ്റില്‍. 21 കാരനായ നീരജ്​ ബിഷ്​ണോയിയാണ്​ പിടിയിലായത്​. നേരത്തെ മൂന്നു പേര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.

സാ​ന്‍​ഫ്രാ​ന്‍​സി​സ്​​കോ ആ​സ്ഥാ​ന​മാ​യി പ്രവര്‍ത്തിക്കുന്ന കോ​ഡി​ങ്​ പ്ലാ​റ്റ്​​ഫോമാ​യ ഗിത്​​ ഹ​ബിലെ 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്​ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെക്കുകയായിരുന്നു. പൗരത്വസമരത്തിലടക്കം സജീവമായ സ്ത്രീകളും കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി മുഹമ്മദ്​ നജീബിന്‍റെ മാതാവ്​ ഫാത്തിമ നഫീസുമടക്കം ഈ ആപ്പിലൂടെ വിദ്വേഷ പ്രചരണത്തിന്​ ഇരയായിരുന്നു.

ഉത്തരാഖണ്ഡില്‍ നിന്നുള്ള മായങ്ക് റാവല്‍ (21), ശ്വേത സിങ് (18), ബംഗളൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി വിശാല്‍ കുമാര്‍ ഝാ (21) എന്നിവരെ മുംബൈ സൈബര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related News