Loading ...

Home Business

ഫെയ്സ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാൻ...

ആധുനിക സാങ്കേതികലോകത്ത് സോഷ്യൽമീഡിയ ഭീമൻ ഫെയ്സ്ബുക്ക് നിരവധി സേവനങ്ങളാണ് നൽകുന്നത്. സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടൽ, ചാറ്റ്, ഫോട്ടോ ഷെയർ അങ്ങനെ അനന്തസാധ്യതകളാണ് ഫെയ്സ്ബുക്കിലുള്ളത്.എന്നാൽ ഈ സേവനങ്ങളെല്ലാം ചൂഷണം ചെയ്യുന്നവരും കുറവല്ല. മിക്കവർക്കും ഫെയ്സ്ബുക്കിൽ നിന്നു ലഭിക്കുന്ന അനുഭവം അത്ര നല്ലതല്ല. ഫെയ്സ്ബുക്കിന്റെ സുരക്ഷയെ കുറിച്ചും വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. വ്യക്തിവിവരങ്ങൾ ഫെയ്സ്ബുക്ക് തന്നെ ചോർത്തൻ തുടങ്ങിയതോടെ ഉപയോഗം നിർത്തിയവരും കുറവല്ല. എന്നാൽ ഫെയ്സ്ബുക്കിലെ ഡാറ്റകളും ചിത്രങ്ങളും എന്നേക്കുമായി നീക്കം ചെയ്യാൻ പലർക്കും ഇന്നും അറിയില്ല.നിലവിൽ എല്ലാവരും ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യാറാണ്. സെറ്റിങ്സിൽ പോയി, സെക്യൂരിറ്റി ക്ലിക്ക് ചെയ്ത് ഡിആക്ടിവേറ്റ് യുവർ അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കും. എന്നാൽ അക്കൗണ്ടിൽ നിന്നു അയച്ച സന്ദേശങ്ങളും ചിത്രങ്ങളും എന്നും നിലനിൽക്കും. ഇത്തരം ചിത്രങ്ങൾ ഒഴിവാക്കാനാണ് അക്കൗണ്ട് നീക്കം ചെയ്തതെങ്കിൽ കാര്യംകാണാതെ വരും.Click the downward arrow at the top right of any Facebook pageSelect "Settings"Click on the link at the bottom of the main menu that says “Download a copy of your Facebook data”.അതേസമയം, അക്കൗണ്ട് എന്നേക്കുമായി നീക്കം ചെയ്യാനായി ആദ്യം സെറ്റിങ്‌സിൽ പോകുക. എന്നിട്ട് മെയിൻ മെനുവിൽ താഴെയുള്ള ഡൗൺലോഡ് എ കോപി ഓഫ് യുവർ ഫെയ്സ്ബുക്ക് ഡാറ്റ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക. തുടർന്ന്https://www.facebook.com/help/delete_accountലിങ്കിൽ പോയി ഡിലീറ്റ് മൈ അക്കൗണ്ട് ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ വായിച്ച് വേണ്ടതു ചെയ്യുക. ഇങ്ങനെ ചെയ്താൽ 90 ദിവസത്തിനകം ഫെയ്സ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി നീക്കം ചെയ്യാനാകും.

Related News