Loading ...

Home cinema

വ്യാജ”പ്രേമം’: മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം സിനിമ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളെ ഇന്നലെ കൊല്ലത്തു നിന്നാണ് ആന്‍റി പൈറസി സെല്‍ പിടികൂടിയത്. രണ്ടു പേര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍.
റിലീസ് ചെയ്തതിന്‍റെ രണ്ടാം ദിവസമാണുചിത്രം ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. ഈ വെബ്സൈറ്റില്‍ മാത്രം ഒരു തവണ സിനിമ കണ്ടിട്ടുണ്ടെന്നാണ് ആന്‍റി പൈറസി സെല്‍ കണ്ടെത്തിയിരിക്കുന്നത്. കുറച്ഛു ദിവസമായി വിദ്യാര്‍ഥികളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവര്‍ക്കു വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്ന് ആന്‍റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍. വിദ്യാര്‍ഥികളുടെ വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തു. ഈ മൂന്നു വിദ്യാര്‍ഥികളില്‍ ഒരാളാണ് പ്രേമം ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതെന്നും മറ്റു രണ്ടു പേര്‍ സഹായികളായെന്നുമാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തുള്ള ഒരാളാണ് പ്രേമം സിനിമയുടെ സിഡി നല്‍കിയതെന്നും ഈ വിദ്യാര്‍ഥി അന്വേഷണ ഉദ്യേഗസ്ഥരോട് പഞ്ഞിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞതായും സൂചന.
26നും 29നും രണ്ടു പ്രിന്‍റു കള്‍ വീതം സെന്‍സര്‍ ബോര്‍ഡിന് നല്‍കിയിരുന്നു. ഇവയില്‍ 26ന് നല്‍കിയ പ്രിന്‍റുമായി സാമ്യമുള്ളതാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന പതിപ്പെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് പ്രേമം അപ്‌ലോഡ് ചെയ്യിച്ചതിനു പിന്നില്‍ ഉന്നത ബന്ധമുള്ള സംഘങ്ങളാണോയും അന്വേഷണ സംഘം സംശയിക്കുന്നു. നെറ്റില്‍ വന്നപ്പോള്‍ മാത്രമാണു കുട്ടികള്‍ സിനിമ കണ്ടതെന്നും മറ്റാരെയോ രക്ഷിക്കാനാണു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതെന്നും രക്ഷിതാക്കള്‍ പറയുന്നു.

Related News