Loading ...

Home National

ഓണ്‍ലൈന്‍ പണമിടപാട് പരിധി ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഓണ്‍ലൈന്‍ പണമിടപാട് പരിധി ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റര്‍നെറ്റ് ബാങ്കിംഗ് മൊബൈല്‍ ബാങ്കിംഗ്, യുപിഐ, യോനോ ആപ് എന്നിവ വഴി അഞ്ച് ലക്ഷം രൂപ വരെ ഐഎംപിഎസ് രീതിയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ കൈമാറ്റം നടത്താന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

നിലവില്‍ 2 ലക്ഷം രൂപ വരെയാണ് പരമാവധി പരിധി.എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് പണം കൈമാറ്റത്തിനും ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ എസ്ബിഐ സര്‍വീസ് ചാര്‍ജ് ഈടാക്കുകയുമില്ല. എന്നാല്‍ ഈ ഇടപാടുകള്‍ ബാങ്ക് ശാഖകളില്‍ ചെന്നു നടത്തിയാല്‍ സര്‍വീസ് ചാര്‍ജും അതിന്മേല്‍ നികുതിയും (ജിഎസ്ടി) ഉണ്ടാകും.1000 രൂപ വരെയുള്ള തുക ബാങ്ക് ശാഖ വഴിയും ഐഎംപിഎസ് വഴി ഫീസില്ലാതെ കൈമാറാം. അതിനുമേല്‍ 2 ലക്ഷം വരെ കൈമാറ്റത്തിന് വിവിധ സ്ലാബുകളിലായി 2 രൂപ മുതല്‍ 12 രൂപ ഫീസും ഫീസിന്റെ 18% ജിഎസ്ടിയും ഈടാക്കും.

Related News