Loading ...

Home National

ഡല്‍ഹിയിലെ തീപിടിത്തം; 60ലധികം കടകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 60ലധികം കടകള്‍ കത്തിച്ചാമ്പലായി.
അഗ്നിശമന സേനയുടെ 12 യൂണിറ്റുകള്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് തീ അണയ്ക്കാനായത്. അതേസമയം, ആര്‍ക്കും പരിക്കേറ്റതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്. ചെറിയ കടകളുടെ ഒരു നിര മുഴുവന്‍ കത്തിനശിച്ചിരുന്നു.

കടകളും മറ്റും അഗ്നിഗോളം വിഴുങ്ങുന്നതിന്‍റെ ഭീകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിന് സഹകരിച്ചിരുന്നു. തീപിടിത്തത്തിന് കാരണമെന്തന്ന് വ്യക്തതയില്ല.

Related News