Loading ...

Home National

കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കരുത്; ഭാരത് ബയോടെക്

കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികള്‍ക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികകള്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്ബനിയുടെ വിശദീകരണം.

മറ്റ് ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്നും എന്നാല്‍ കോവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്. രാജ്യത്തെ 15നും 18നുമിടയില്‍ പ്രായം വരുന്ന കൗമാരക്കാര്‍ക്ക് കഴിഞ്ഞ ദിവസമാണ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്. കോവാക്സിന് മാത്രമാണ് അനുമതി.

അതേസമയം, ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുത്ത 30000 ആളുകളില്‍ 10-20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടതെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു. എന്നാല്‍ മരുന്ന് കഴിക്കാതെ തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബുദ്ധിമുട്ടുകള്‍ വിട്ടുമാറുന്നുണ്ടെന്നും കമ്ബനി അവകാശപ്പെടുന്നു.

Related News