Loading ...

Home International

പാക്കിസ്ഥാൻ -അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷം മുറുകുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.യുദ്ധം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. അഫ്ഗാനില്‍, താലിബാന്‍ അധികാരത്തില്‍ കയറിയതോടെ പാക് അതിര്‍ത്തികളിലെ പ്രവിശ്യകളെല്ലാം ഭീകരര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര അതിര്‍ത്തിയിലെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലും പാകിസ്ഥാന്‍ ഇതേ നിരുത്തരവാദിത്തപരമായ നിലപാടാണ് കൈക്കൊള്ളുന്നത്.

പാക്-അഫ്ഗാന്‍ ഭരണകൂടങ്ങള്‍ക്ക് പരസ്പരം വിശ്വാസമില്ലെന്നും ഇരുകൂട്ടര്‍ക്കും വ്യക്തമായ അതിര്‍ത്തി നയങ്ങള്‍ ഇല്ലാത്തതുമാണ് പ്രശ്നത്തിന് പ്രധാന കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സൈന്യമാണ് അതിര്‍ത്തി സംരക്ഷിക്കുന്നതെന്ന് പാകിസ്ഥാന്‍ പറയുന്നുണ്ട്. എന്നാല്‍, അതെ സൈന്യം തന്നെയാണ് താലിബാന്‍ ഭീകരര്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കുന്നത്. കഴിഞ്ഞ മാസത്തില്‍ പാക് ഭീകരര്‍ താലിബാന്‍ മേഖലയിലേക്ക് മോര്‍ട്ടാര്‍ പ്രയോഗിച്ചിരുന്നു. ഇനിയും ഇത്തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് താലിബാന്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News