Loading ...

Home International

പാക്കിസ്ഥാൻ ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി മൊ​​​​സാ​​​​ദ് ബോം​​​​ബിട്ട് തകർത്തതായി റിപ്പോർട്ടുകൾ

ജ​​​​റു​​​​സ​​​​ലേം: പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി ത​​​​ട​​​​യാ​​​​ന്‍ ഇ​​​​സ്ര​​​​യേ​​​​ല്‍ ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മൊ​​​​സാ​​​​ദ് ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്നു റി​​​​പ്പോ​​​​ര്‍​​​​ട്ട്.
പാ​​​​ക് ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച ജ​​​​ര്‍​​​​മ​​​​ന്‍, സ്വി​​​​റ്റ്സ​​​​ര്‍​​​​ല​​​​ന്‍​​​​ഡ് ക​​​​ന്പ​​​​നി​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു മൊ​​​​സാ​​​​ദി​​​​ന്‍റെ നീ​​​​ക്ക​​​​മെ​​​​ന്നു ന്യൂ ​​​​സ്യൂ​റി​ക്ക​ര്‍ സൈ​റ്റു​ങ്ങ്‌ എ​​​​ന്ന സ്വി​​​​സ് ദി​ന​പ്പ​ത്ര​​​മാ​​​​ണു റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്ത​​​​ത്.

1980ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഇ​​​​സ്ര​​​​യേ​​​​ലി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ വ​​​​ള​​​​രു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു മൊ​​​​സാ​​​​ദി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി. കോ​​​​റ എ​​​​ന്‍​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്ന എ​​​​ഡ്വേ​​​​​​ഡ് ജ​​​​ര്‍​​​​മ​​​​ന്‍ എ​​​​ന്ന​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ ബോം​​​​ബ് സ്ഫോ​​​​ട​​​​നം. 1981 ഫെ​​​​ബ്രു​​​​വ​​​​രി 20നു ​​​​സ്വി​​​​റ്റ്സ​​​​ര്‍​​​​ല​​​​ന്‍​​​​ഡി​​​​ലെ ബേ​​​​ണി​​​​ലു​​​​ള്ള എ​​​​ഡ്വേ​​​​ഡി​​​​ന്‍റെ വീ​​​​ട്ടി​​​​ല്‍ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചെ​​​​ങ്കി​​​​ലും അ​ദ്ദേ​ഹം ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

1981 മേ​​​​യ് 18ന് ​​​​ജ​​​​ര്‍​​​​മ​​​​നി​​​​യി​​​​ലെ മ​​​​ര്‍​​​​ക്ഡോ​​​​ര്‍​​​​ഫി​​​​ല്‍ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന വാ​​​​ലി​​​​ഷ്മി​​​​ല്ല​​​​ര്‍ എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഫീ​​സി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ബോം​​​​ബിം​​​​ഗ്. ജ​​​​ര്‍​​​​മ​​​​ന്‍ എ​​​​ന്‍​​​​ജി​​​​നീ​​​​യ​​​​റാ​​​​യ ഹെ​​​​യ്ന്‍​​​​സ് മേ​​​​ബ​​​​സി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മൂ​​​​ന്നാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണം. പാ​​​​ക്കി​​​​സ്ഥാ​​​​നു യു​​​​റേ​​​​നി​​​​യം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ മേ​​​​ബ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​സ​​​​ഹാ​​​​യം ന​​​​ല്‍​​​​കി​​​​യി​​​​രു​​​​ന്നു. ബോം​​​​ബ് പൊ​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹം ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ പോ​ലീ​സി​നു ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. സ്വി​​​​റ്റ്സ​​​​ര്‍​​​​ല​​​​ന്‍​​​​ഡി​​​​ലെ ബേ​​​​ണി​​​​ല്‍​​​​നി​​​​ന്നും യു​​​​എ​​​​സി​​​​ലെ വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ല്‍​​​​നി​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യ ര​​​​ഹ​​​​സ്യ​​​​രേ​​​​ഖ​​​​ക​​​​ളെ ഉ​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണു റി​​​​പ്പോ​​​​ര്‍​​​​ട്ട് ത​​​​യാ​​​​റാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും ഇ​​​​തു സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ രേ​​​​ഖ​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്നും ന്യൂ ​​​​സ്യൂ​റി​ക്ക​ര്‍ സൈ​റ്റു​ങ്ങ്‌ എ​​​​ഴു​​​​തി.

Related News