Loading ...

Home cinema

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കി. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്മേലില്‍ അന്വേഷണം നടത്താനാണ് വിചാരണക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.ഈ മാസം 20നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാനും കോടതി നിര്‍ദേശിച്ചു. അതേസമയം വിചാരണ നിര്‍ത്തി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി നീട്ടി. പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി ഹര്‍ജി നീട്ടിയത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമെത്തിയെന്നും ദിലീപ് ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷിയാണെന്നും അടക്കം നിരവധി കാര്യങ്ങളിലാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊലീസ് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്മേലുള്ള അന്വേഷണത്തിനാണ് കോടതി ഉത്തരവ് നല്‍കിയത്.അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്‍റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്ബോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം.

സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ര്‍​ക്കാ​രി​നോ​ടും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ള്‍​ക്കൊ​പ്പ​മെ​ന്ന ഹാ​ഷ്ടാ​ഗും ഫേ​സ്ബു​ക്കി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

Related News