Loading ...

Home Gulf

നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി സൗദി

റിയാദ്: നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ.നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ (19.81 കോടി രൂപ) വരെ പിഴ ശിക്ഷയായി ലഭിക്കും. ഇത്തരക്കാര്‍ക്ക് 5 മുതല്‍ 15 വര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കും. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. കുറ്റവാളികള്‍ക്കു നല്‍കിയ സഞ്ചാര, താമസ സൗകര്യവും കണ്ടുകെട്ടുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

മറ്റൊരാളുടെ പേരിലുള്ള താമസ സ്ഥലമോ വാഹനമോ ആണ് ഇതിനായി ഉപയോഗിച്ചതെങ്കില്‍ 10 ലക്ഷം റിയാല്‍ (19.81 കോടി രൂപ) അധികം പിഴ നല്‍കണം. സുരക്ഷാ, സാമൂഹിക, സാമ്ബത്തിക, ആരോഗ്യമേഖലയ്ക്കു വിഘാതം സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Related News