Loading ...

Home National

ഒ.എന്‍.ജി.സിയുടെ ആദ്യ വനിത മേധാവിയായി അല്‍ക്ക മിത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭീമന്‍ പൊതുമേഖല എണ്ണക്കമ്ബനിയായ ഒ.എന്‍.ജി.സിയുടെ (ഓയില്‍ ആന്‍റ് നാച്ചുറല്‍ ഗ്യാസ് കമ്ബനി​) തലപ്പത്ത്​​ ആദ്യമായി വനിത മേധാവിയെ നിയമിച്ചു.നിലവില്‍ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറായ അല്‍ക്ക മിത്തലിനാണ്​ ചെയര്‍മാന്‍ ആന്‍ഡ്​ മാനേജിങ്​ ഡയറക്ടറായി അധിക ചുമതല നല്‍കിയത്​.

2014ല്‍​ രാജ്യത്തെ മറ്റൊരു പ്രമുഖ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ മേധാവിയായി നിഷി വാസുദേവന്‍ അധികാരമേറ്റ്​ ചരിത്രം കുറിച്ചിരുന്നു. നിലവില്‍ ഒ.എന്‍.ജി.സി ഡയറക്ടര്‍ ബോര്‍ഡിലെ ഏറ്റവും മുതിര്‍ന്നയാളാണ്​ അല്‍ക്ക മിത്തല്‍. സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഹ്യൂമന്‍ റിസോഴ്​സില്‍ എം.ബി.എയും കൊമേഴ്സ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ ഡോക്ടറേറ്റും​ നേടിയ അല്‍ക്ക 1985ലാണ്​ ഒ.എന്‍.ജി.സിയില്‍ ട്രെയിനിയായി ചേര്‍ന്നത്​. കമ്ബനിയുടെ മുഖ്യ നൈപുണ്യ വികസന (സിഎസ്ഡി) ചുമതല വഹിച്ചിരുന്നു. വഡോദര, മുംബൈ, ഡല്‍ഹി, ജോര്‍ഹത്ത് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ എച്ച്‌ആര്‍-ഇആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവര്‍ 2009ല്‍ ഒ.എന്‍.ജി.സിയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവിയായിരുന്നു.

ഒ.എന്‍.ജി.സി മുന്‍ മേധാവി ശശി ശങ്കര്‍ 2021 മാര്‍ച്ച്‌ 31ന് വിരമിച്ച ശേഷം മുഴുസമയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഉണ്ടായിരുന്നില്ല. 2021 ഏപ്രില്‍ 1മുതല്‍ ധനകാര്യ ഡയറക്ടര്‍ സുഭാഷ് കുമാറിനായിരുന്നു അധിക ചുമതല നല്‍കിയിരുന്നത്. ഇദ്ദേഹം ഡിസംബര്‍ അവസാനം വിരമിച്ചു. തുടര്‍ന്ന്​ രണ്ട് ദിവസം അധികാരികളില്ലാതെ ഒഴിഞ്ഞു കിടന്ന സ്ഥാനത്തേക്കാണ് അല്‍ക്കയുടെ നിയമനം. നിലവിലുള്ള സി.എം.ഡി വിരമിക്കുന്നതിന് ഏതാനും മാസം മുമ്ബെങ്കിലും അടുത്തയാളെ തെരഞ്ഞെടുക്കുന്നതായിരുന്നു​ പതിവ്​.

Related News