Loading ...

Home USA

ഫാ. ​ജോ​ര്‍​ജ് കു​ഴി​പ്പ​ള്ളി​ല്‍ പെ​ന്‍​സി​ല്‍​വാ​നി​യാ​യി​ല്‍ നി​ര്യാ​ത​നാ​യി

അ​ലെ​ന്‍​ടൗ​ണ്‍ (പെ​ന്‍​സി​ല്‍​വാ​നി​യ): ന്യൂ​ജേ​ഴ്സി പാ​റ്റേ​ഴ്സ​ണ്‍ രൂ​പ​ത​യി​ല്‍ വൈ​ദി​ക​നാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചി​രു​ന്ന റ​വ. à´«à´¾. ​ജോ​ര്‍​ജ് കു​ഴി​പ്പ​ള്ളി​ല്‍ (83) ഫെ​ബ്രു​വ​രി 10ന് ​നി​ര്യാ​ത​നാ​യി. 

ശ​വ​സം​സ്കാ​ര ശു​ശ്രു​ഷ​ക​ള്‍ ഫെ​ബ്രു​വ​രി 16 ന് ​വെ​ള്ളി​യാ​ഴ്ച 12:30 മു​ത​ല്‍ പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ അ​ലെ​ന്‍​ടൗ​ണ്‍ സെ​യി​ന്‍റ് കാ​ത​റി​ന്‍ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കു​ന്നോ​ത്ത് ഇ​ട​വ​ക​യി​ലെ വ​ള്ളി​ത്തോ​ട് കു​ഴി​പ്പ​ള്ളി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ച​ങ്ങ​നാ​ശേ​രി കു​ള​ത്തൂ​ര്‍ നി​ന്നു ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലോ​ക്കു കു​ടി​യേ​റി​യ​താ​ണു കു​ടും​ബം. സ​ലേ​ഷ്യ​ന്‍ സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹം 1977 വ​രെ നോ​ര്‍​ത്ത് ഇ​ന്ത്യ​യി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ച്ചു. തു​ട​ര്‍​ന്ന് കാ​ന​ഡ​യി​ലെ​ത്തി. 

ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ന്യൂ​യോ​ര്‍​ക്ക് ന്യു​ജേ​ഴ്സി മേ​ഖ​ല​യി​ല്‍ വി​വി​ധ പ​ള്ളി​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ച്ചു. ഹോ​സ്പി​റ്റ​ല്‍ ചാ​പ്ലെ​യ്നു​മാ​യി​രു​ന്നു. ന്യൂ​ജേ​ഴ്സി​യി​ലെ പ​റ്റേ​ഴ്സ​ന്‍ രൂ​പ​ത​യി​ല്‍ നി​ന്നാ​ണു റി​ട്ട​യ​ര്‍ ചെ​യ്ത​ത്. ഏ​താ​നും വ​ര്‍​ഷ​മാ​യി ന​ഴ്സിം​ഗ് ഹോ​മി​ലാ​യി​രു​ന്നു. 

സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ തോ​മ​സ് കു​ഴി​പ്പ​ള്ളി​ല്‍ (മാ​ട​ത്തി​ല്‍, ഇ​രി​ട്ടി), പെ​ണ്ണ​മ്മ (വ​ട​ക്കേ​ട​ത്ത്, കി​ളി​യ​ന്ത​റ), തെ​യ്യാ​മ്മ (മാ​മ്മൂ​ട്ടി​ല്‍, മാ​ട​ത്തി​ല്‍), കെ.​സി. ജോ​സ​ഫ് (റി​ട്ട​യേ​ര്‍​ഡ് ഹെ​ഡ് മാ​സ്റ്റ​ര്‍, വ​ള്ളി​ത്തോ​ട്), മേ​രി (കോ​ലാ​ക്ക​ല്‍, ക​രി​ക്കോ​ട്ട​ക്ക​രി), ടൃ. ​സെ​വേ​റി​യ (ബ​ഥ​നി കോ​ണ്‍​വെ​ന്‍റ്, ന​ടു​വി​ല്‍), കെ. ​സി. ചാ​ക്കോ (റി​ട്ട​യേ​ര്‍​ഡ് റെ​യി​ല്‍​വേ എ​ഞ്ചി​നീ​യ​ര്‍, തി​രു​വ​ന​ന്ത​പു​രം), ഫി​ലോ​മി​ന (പോ​ള​ക്ക​ല്‍, ബാം​ഗ്ലൂ​ര്‍).

Related News