Loading ...

Home National

ഉത്തരാഖണ്ഡില്‍ ആം ആദ്​മി പാര്‍ട്ടിക്ക്​ തിരിച്ചടി; സംസ്ഥാന വര്‍ക്കിങ്​ പ്രസിഡന്‍റ്​ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമ​ന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഡെറാഡൂണ്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്ബ്​ ആംആദ്​മി പാര്‍ട്ടിക്ക്​ കനത്ത തിരിച്ചടിയേകി പാര്‍ട്ടി വര്‍ക്കിങ്​ പ്രസിഡന്‍റ് ആനന്ദ്​ റാം ചൗഹാന്‍​ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഡല്‍ഹിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലാണ്​ ഞായറാഴ്ച അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്​.
സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തന്നെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആനന്ദ്​ രാജിവെച്ചത്​. ഗര്‍വാള്‍, കുമയൂണ്‍, തെരായ് മേഖലകളില്‍ എ.എ.പിക്ക് മൂന്ന് സംസ്ഥാന വര്‍ക്കിങ്​ പ്രസിഡന്‍റുമാരുണ്ട്. ഗര്‍വാള്‍ മേഖലയുടെ ചുമതലയുള്ള സംസ്ഥാന വര്‍ക്കിങ്​ പ്രസിഡന്‍റായിരുന്നു ആനന്ദ്​. 2018ല്‍ പൊലീസ്​ സേനയില്‍ നിന്ന്​ വിരമിച്ച അദ്ദേഹം 2020 ഡിസംബറിലാണ്​ ആപില്‍ ചേര്‍ന്നത്​.
ഈ വര്‍ഷം ​ഫെബ്രുവരിയില്‍ സംസ്ഥാനത്ത്​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേയാണ്​ ആനന്ദിന്‍റെ കൂടുമാറ്റം

Related News