Loading ...

Home Gulf

ടൂറിസം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ ഒമാന്‍

മസ്‌കത്ത്: ടൂറിസം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ ഒമാന്‍. ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഒമാനില്‍ ടൂറിസം നികുതി പിന്‍വലിച്ചത്. രാജ്യത്തെ ടൂറിസം മേഖലയിലെ നാല് ശതമാനം നികുതി ജനുവരി 1 2022 മുതല്‍ തിരികെ ഏര്‍പ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത സാമ്ബത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് ഇത്തരം മേഖലകള്‍ക്ക് സഹായം നല്‍കുന്നതിനായിട്ടാണ് 2021 ഡിസംബര്‍ അവസാനം വരെ ടൂറിസം മേഖലയിലെ നികുതി താത്കാലികമായി ഒഴിവാക്കിയിരുന്നത്. 2022 ജനുവരി 1 മുതല്‍ രാജ്യത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 4% നികുതി ബാധകമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

Related News