Loading ...

Home Africa

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്‍റില്‍ വന്‍ തീപിടിത്തം

കേ​​​​പ്ടൗ​​​​ണ്‍: ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ന്‍ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ല്‍ വ​​​​ന്‍ തീ​​​​പി​​​​ടി​​​​ത്തം.അ​​​​ധോ​​​​സ​​​​ഭ​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ല്‍ അ​​​​സം​​​​ബ്ലി​​​​യു​​​​ടെ​​​​യും ഉ​​​​പ​​​​രി​​​​സ​​​​ഭ​​​​യാ​​​​യ കൗ​​​​ണ്‍​​​​സി​​​​ല്‍ ഓ​​​​ഫ് പ്രൊ​​​​വി​​​​ന്‍​​​​സ​​​​സി​​​​ന്‍റെ​​​​യും ചേ​​​​ന്പ​​​​റു​​​​ക​​​​ളി​​​​ല്‍ തീ ​​​​പ​​​​ട​​​​ര്‍​​​​ന്നു. മേ​​​​ല്‍​​​​ക്കൂ​​​​ര ഭാ​​​​ഗി​​​​ക​​​​മാ​​​​യി ത​​​​ക​​​​ര്‍​​​​ന്നു. വ്യാ​​​​പ​​​​ക​​​​ന​​​​ഷ്ടം അ​​​​നു​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റി​​​​ന് അ​​​​വ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ര്‍​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല.നൂ​​​​റോ​​​​ളം അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ള്‍ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍ പ​​​രി​​​ശ്ര​​​മി​​​ച്ചാ​​​​ണു തീ​​​​യ​​​​ണ​​​​ച്ച​​​​ത്. ഒ​രാ​ള്‍ പി​ടി​യി​ലാ​യെ​ന്നും ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പ്ര​സി​ഡ​ന്‍റ് സി​റി​ള്‍ റാ​മ​ഫോ​സ അ​റി​യി​ച്ചു.പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റി​​​​നോ​​​​ടു ചേ​​​​ര്‍​​​​ന്നു​​​​ള്ള സെ​​​​ന്‍റ് ജോ​​​​ര്‍​​​​ജ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍, വ​​​​ര്‍​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട നാ​​​​യ​​​​ക​​​​ന്‍ ആ​​​​ര്‍​​​​ച്ച്‌ ബി​​​​ഷ​​​​പ് ഡെ​​​​സ്മ​​​​ണ്ട് ടു​​​​ട്ടു​​​​വി​​​​ന്‍റെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍ ന​​​​ട​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍​​​​ക്ക​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് മൂ​​​​ന്നാം നി​​​​ല​​​​യി​​​​ലെ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലാ​​​ണു തീപിടിച്ചു തു​ട​ങ്ങി​യ​ത്. ത​​​​ടി​​​​യി​​​​ല്‍ തീ​​​​ര്‍​​​​ത്ത ത​​​​റ​​​​യും കാ​​​​ര്‍​​​​പ്പെ​​​​റ്റു​​​​ക​​​​ളും തീ ​​​​വ്യാ​​​​പി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​ക്കി. നാ​​​​ഷ​​​​ണ​​​​ല്‍ അസ​​​​ം​​​​ബ്ലി ചേ​​​​ന്പ​​​​റി​​​​ലേ​​​​ക്കു തീ ​പ​​​​ട​​​​ര്‍​ന്നു. ഇ​​​​വി​​​​ടു​​​​ത്തെ തീ ​​​​അ​​​​ണ​​​​യ്ക്കാ​​​​ന്‍ കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്തു. അ​​​​സം​​​​ബ്ലി ഓ​​​​ഫ് പ്രൊ​​​​വി​​​​ന്‍​​​​സ​​​​സ് ചേ​​​​ന്പ​​​​റി​​​​ലെ തീ ​​​​നേ​​​​ര​​​​ത്തേ അ​​​​ണ​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു.തീ​​​​യെ​​​​ക്കു​​​​റി​​​​ച്ചു മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കു​​​​ന്ന അ​​​​ലാ​​​​റം സ​മ​യ​ത്തു പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മാ​ണ് അ​ലാ​റം മു​ഴ​ങ്ങി​യ​ത്. തീ​യു​ണ്ടാ​യാ​ല്‍ ജ​ലം വി​ത​റു​ന്ന സം​വി​ധാ​ന​വും യ​ഥാ​വി​ധി പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് റാ​മ​ഫോ​സ പ​റ​ഞ്ഞു.പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​നു മൂ​​​​ന്നു ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ട്. ഏ​​​​റ്റ​​​​വും പ​​​​ഴ​​​​യ​​​​ഭാ​​​​ഗം 1884ല്‍ ​​​​നി​​​​ര്‍​​​​മി​​​​ച്ച​​​​താ​​​​ണ്. 1920ല്‍ ​​​​പു​​​​തി​​​​യ​​​​ഭാ​​​​ഗ​​​​വും 1980ല്‍ ​​​​നാ​​​​ഷ​​​​ണ​​​​ല്‍ അ​​​​സം​​​​ബ്ലി​​​​യും നി​​​​ര്‍​​​​മി​​​​ച്ചു. തീ​പി​ടി​ത്ത​ത്തി​ല്‍ പ​ഴ​യ അ​സം​ബ്ലി ഹാ​ളി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​​​​ഷം കേ​​​​പ്ടൗ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ലൈ​​​​ബ്ര​​​​റി​​​​യി​​​​ല്‍ വ​​​​ന്‍ തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.



Related News