Loading ...

Home International

സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച്‌ തീരുമാനം ഉപേക്ഷിച്ച്‌ ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക : സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച്‌ എന്ന ആശയം നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച്‌ ബംഗ്ലാദേശ് സര്‍ക്കാര്‍.രാജ്യത്തെ കോക്സ് ബസാര്‍ കടല്‍ത്തീരത്ത് 150 മീറ്റര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമായി നീക്കിവയ്ക്കാനുള്ള തീരുമാനം ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ഡിസംബര്‍ 30ന് കുറച്ചു സ്ത്രീകള്‍ ആവശ്യപ്പെട്ടത് അനുസരിച്ച്‌ ബീച്ച്‌ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരക്കേറിയ സ്ഥലത്ത് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ തോന്നിയതു കൊണ്ടാണ് പ്രത്യേകം ബീച്ച്‌ എന്ന ആശയം അംഗീകരിച്ചതെന്ന് കോക്സ് ബസാറിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം സ്ത്രീ വിരുദ്ധമാണെന്ന് വിമര്‍ശനമുയര്‍ന്നു. സമീപ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തടഞ്ഞ താലിബാന്‍ ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വിവിധ സ്ത്രീ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സര്‍ക്കാര്‍ വിവാദ തീരുമാനം പിന്‍വലിച്ചത്.ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ലോകത്തിലെ ഏറ്റവും നീളമേറിയ പ്രകൃതിദത്ത കടല്‍ത്തീരമാണ്.





Related News