Loading ...

Home International

മുസ്‌ലിം വിദ്വേഷം;ജര്‍മനിയില്‍ അക്രമിസംഘം ഖബറുകള്‍ തകര്‍ത്തു

ജര്‍മനിയില്‍ പുതുവത്സരദിനത്തില്‍ ജര്‍മനിയില്‍ ഖബറിസ്ഥാനുനേരെ ആക്രമണം. വടക്കുപടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ ഐസര്‍ലോണിലാണ് 30ഓളം ഖബറുകള്‍ അക്രമികള്‍ തകര്‍ത്തത്.ജര്‍മനിയില്‍ മുസ്‍ലിം വിദ്വേഷം ശക്തമാകുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പുതിയ സംഭവം. സംഭവത്തില്‍ ഹാഗെന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് സാക്ഷിയായവരോ അക്രമികളെക്കുറിച്ച്‌ അറിവുള്ളവരോ തങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവം എപ്പോഴാണ് നടന്നതെന്നതിനെക്കുറിച്ച്‌ പൊലീസിന് വ്യക്തതയില്ല. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാകും സംഭവമെന്നാണ് പൊലിസിന്റെ നിഗമനം.

യൂറോപ്പില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ മനോഭാവത്തിന്റെ പുതിയ സൂചകമാണ് സംഭവമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും വേണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ജര്‍മനിയോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുള്ള ആവശ്യമായ നടപടിയുണ്ടാകണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു.

Related News