Loading ...

Home Gulf

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം; യുഎഇയില്‍ പുതിയ നിയമം പ്രാബല്യത്തില്‍

അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ ഗ്രീന്‍പാസ് നിര്‍ബന്ധം. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫിസിലേക്കുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കിയത്.അബുദാബിയില്‍ ആഴ്ചയില്‍ ഒരിക്കലും മറ്റ് എമിറേറ്റുകളില്‍ 2 ആഴ്ചയില്‍ ഒരിക്കലും പിസിആര്‍ എടുക്കണമെന്നാണ് പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തിനകം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് നിര്‍ദ്ദേശം നല്‍കി. സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവേശിക്കന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് കാണിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനിടയിലും വാക്‌സിന്‍ എടുക്കാത്തവര്‍ 7 ദിവസത്തെ ഇടവേളകളിലും പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഗ്രീന്‍ പാസ് നിലനിര്‍ത്താം. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ ഐസൊലേഷനിലേക്കു മാറ്റണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. സമ്ബര്‍ക്കപ്പെട്ടവരെ കണ്ടെത്തി ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.



Related News