Loading ...

Home Africa

ജേക്കബ് സുമയോട് രാജിവെക്കാനാവശ്യപ്പെട്ട് എ.എന്‍.സി.

ജൊഹാനസ്ബര്‍ഗ്: à´…ഴിമതിയാരോപണം നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്് ജേക്കബ് സുമയോട് ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (à´Ž.എന്‍.സി.) രാജി ആവശ്യപ്പെട്ടു. à´Ž.എന്‍.സി.യുടെ 107 à´…à´‚à´— ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. പ്രിട്ടോറിയയിലെ ഹോട്ടലില്‍ ചൊവ്വാഴ്ച 13 മണിക്കൂറോളംനീണ്ട യോഗത്തിന് ശേഷമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ജേക്കബ് സുമയെ അധികാരത്തില്‍നിന്ന് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. à´Ž.എന്‍.സി.യുടെ ആവശ്യം സുമ നിരസിച്ചു.

ഡിസംബറില്‍ സിറിള്‍ റാമഫോസ എ.എന്‍.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ സുമയുടെ രാജിയാവശ്യപ്പെട്ട് സമ്മര്‍ദം ശക്തമായിരുന്നു.

റാമഫോസയും à´Ž.എന്‍.സി. സെക്രട്ടറി ജനറലുമായ എയ്സ് മാഗാഷുലെയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് സന്ദേശമയച്ചിരുന്നു. താനൊരു തെറ്റും ചെയ്യാത്തതിനാല്‍ എവിടേക്കും പോകാനുദ്ദേശിക്കുന്നില്ലെന്ന് സുമ പറഞ്ഞതായി പേരുവെളിപ്പെടുത്താത്ത à´Ž.എന്‍.സി. കമ്മിറ്റിയംഗത്തെ ഉദ്ധരിച്ച്‌ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ട്ടി തീരുമാനം അനുസരിച്ചില്ലെങ്കില്‍ ജേക്കബ് സുമയെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

Related News