Loading ...

Home International

ആണവനിലയങ്ങള്‍ അടച്ചു പൂട്ടാനൊരുങ്ങി ജര്‍മനി

ലോകമെമ്പാടും പുനരുപയോ​ഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിന് ശക്തിപകരുന്ന നിലപാടുകളുമായി ജര്‍മ്മനി കടന്നുവന്നിരിക്കുന്ന റിപോര്‍ട്ടുകള്‍ നല്‍കുന്നത് പ്രത്യാശയുടെ കാഴ്ച്ചകളാണ്.

പാരിസ്ഥിതിക വ്യതിയാനവും അവ ലോക രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മനി ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ആറ് ആണവ നിലയങ്ങളില്‍ പകുതിയും വെള്ളിയാഴ്ച അടച്ചുപൂട്ടിയത്.

ആണവോര്‍ജ്ജം ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറാനുമുള്ള തീരുമാനം 2002-ല്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡറിന്റെ ഇടത് സര്‍ക്കാരാണ് ആദ്യമായി എടുത്തത്. അദ്ദേഹത്തിന്റെ പിന്‍ഗാമി ആംഗല മെര്‍ക്കല്‍, ജര്‍മ്മനിയിലെ ആണവ നിലയങ്ങളുടെ ആയുസ്സ് നീട്ടാനുള്ള തീരുമാനം മാറ്റി. 2011-ലെ ജപ്പാനിലെ ഫുകുഷിമ ദുരന്തവും അവ അടച്ചുപൂട്ടാനുള്ള അവസാന സമയപരിധി 2022 ആയി നിശ്ചയിക്കാന്‍ കാരണമായി.

Related News