Loading ...

Home Gulf

യുഎഇയില്‍ ക്രിപ്റ്റോകറന്‍സി തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ഇനി കനത്ത ശിക്ഷ

യുഎഇയില്‍ ക്രിപ്റ്റോകറന്‍സി തട്ടിപ്പുകള്‍ നടത്തുന്ന സൈബര്‍ കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം വരെ കഠിന തടവും അല്ലെങ്കില്‍ 250,000 ദിര്‍ഹം മുതല്‍ 1 മില്യണ്‍ ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് ഉന്നത നിയമ വിദഗ്ധര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ആദ്യത്തെ സമഗ്രമായ നിയമം ജനുവരി 2 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും.

ഏതൊരു വഞ്ചനാപരമായ സ്‌കീം കുറ്റകൃത്യം ആവുന്നതിനപ്പുറം, ഒരു ക്രിപ്റ്റോ സ്‌കാം ഓണ്‍ലൈനില്‍ പ്രവര്‍ത്തിപ്പിക്കുന്നത് പുതിയ നിയമപ്രകാരം വ്യക്തികളെ പ്രോസിക്യൂഷന് വിധേയമാക്കും.മിക്ക രാജ്യങ്ങളിലെയും പോലെ ഈ തട്ടിപ്പുകള്‍ യുഎഇയിലും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമത്തിന് വഴി തെളിയിച്ചതെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ദുബായുടെ ഔദ്യോഗിക ക്രിപ്റ്റോകറന്‍സിയായി അവകാശപ്പെട്ട ദുബായ് കോയിന്‍ അഴിമതിയാണ് സമീപകാല ഉദാഹരണമെന്നും അവര്‍ കൂട്ടി ചേര്‍ത്തു . പുതിയ നിയമ പ്രകാരം ക്രിപ്റ്റോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്സിഎ) ലൈസന്‍സ് നല്‍കണമെന്നും, ഡോക്യുമെന്റേഷനും മറ്റ് വശങ്ങളും ഓഫര്‍ ചെയ്യുന്നതിനുള്ള അംഗീകാരം നേടണമെന്നും ആവശ്യപ്പെടുന്നു.

ഹാക്കിംഗ്, തീവ്രവാദം, തെറ്റായ വിവരങ്ങളോ വ്യാജ വാര്‍ത്തകളോ പ്രചരിപ്പിക്കല്‍, പൊതു ധാര്‍മികതയ്‌ക്ക് വിരുദ്ധമായ മറ്റ് ഉപയോഗങ്ങള്‍ എന്നിവ പോലുള്ള നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം പുതിയ നിയമ പ്രകാരം ശിക്ഷയ്‌ക്ക് കാരണങ്ങള്‍ ആവുന്നു.


Related News