Loading ...

Home National

12,000 എന്‍.ജി.ഒകളുടെ വിദേശ ഫണ്ട് അനുമതി നഷ്ടമായി

ന്യൂഡല്‍ഹി: രാജ്യത്തെ 12,000ലധികം സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്ക് (എന്‍.ജി.ഒ) വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി നഷ്ടമായതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം.ഭൂരിഭാഗം എന്‍.ജി.ഒകളും എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നേരത്തെ, മതര്‍ തരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് അനുമതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിഅ മില്ലിയ ഇസ്​ലാമിയ, ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കാണ് വിദേശ ഫണ്ട് ലൈസന്‍സ് നഷ്ടമായത്. ഡിസംബര്‍ 31നകം എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കണമെന്ന് എന്‍.ജി.ഒകളെ ഓര്‍മപ്പെടുത്തിയിരുന്നു.

പലരും അപേക്ഷ നല്‍കിയില്ല. പിന്നെ എങ്ങനെ അനുമതി നല്‍കുമെന്നും അഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചോദിച്ചു. നിലവില്‍ രാജ്യത്ത് 16,829 എന്‍.ജി.ഒകള്‍ക്കു മാത്രമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതിയുള്ളത്.

Related News