Loading ...

Home National

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൂനൂര്‍ കോപ്ടര്‍ അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പൂര്‍ത്തിയായത്. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. മോശം കാലാവസ്ഥ കാരണമാകാം അപകടമെന്നും അപകടം പെട്ടെന്നുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഉടന്‍ കൈമാറിയേക്കും.

കൂനൂരിലുണ്ടായ ഹെലിക്കോപ്ടര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ പതിനാല് പേര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങും പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു. കുനൂരിലെ കാട്ടേരി ഫാമിനു സമീപം ഡിസംബര്‍ എട്ടിനാണ് അപകടമുണ്ടായത്.

കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്‍റോണ്‍മെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

അതിനിടെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ പ്രദീപിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇന്നലെ വീട്ടിലെത്തിയ പിണറായി വിജയന്‍ പ്രദീപിന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ചു. പ്രദീപിന്‍റെ ചിത്രത്തില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചനയും നടത്തി.

Related News