Loading ...

Home International

സ്രെബ്രനിക്ക വംശഹത്യ നിഷേധിച്ചതിന്‍റെ പേരില്‍ ഇസ്രായേലി ചരിത്രകാരന് നല്‍കാനിരുന്ന പുരസ്കാരം ജര്‍മ്മനി പിന്‍വലിച്ചു

ബെര്‍ലിന്‍ : സ്രെബ്രനിക്ക വംശഹത്യ നിഷേധിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ പേരില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ നേരിട്ട ഇസ്രായേലി ചരിത്രകാരന്‍ ഗിഡിയന്‍ ഗ്രെയ്ഫിന് നല്‍കാനിരുന്ന പുരസ്കാരം ജര്‍മ്മന്‍ ഭരണകൂടം പിന്‍വലിച്ചു.ഓഷ്‌വിറ്റ്‌സ്-ബിര്‍കെനൗ ക്യാമ്ബുകളില്‍ ജൂതര്‍ കൂട്ടക്കൊലക്കിരയായത്​ സംബന്ധിക്കുന്ന ഹോളോകോസ്റ്റ് ഗവേഷണത്തിനാണ്​ നേരത്തെ ഗ്രെയ്ഫിന് രാജ്യത്തിന്‍റെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്‍കാന്‍ ജര്‍മ്മന്‍ ഭരണകൂടം തീരുമാനിച്ചത്.

എന്നാല്‍ അന്താരാഷ്ട്ര കോടതികളുടെ വിധിന്യായങ്ങള്‍ക്ക് വിരുദ്ധമായി 1995 ജൂലൈയില്‍ സ്രെബ്രെനിക്ക, ബോസ്നിയ, ഹെര്‍സഗോവിന എന്നിവിടങ്ങളില്‍ നടന്നത് വംശഹത്യ ആയിരുന്നില്ലെന്ന് വാദിച്ചുകൊണ്ട് ഗ്രെയ്ഫ് തലവനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പിന്‍വലിക്കുന്നതെന്ന് ജര്‍മ്മനി അറിയിച്ചു.

1995 ജൂ​ലൈ​യി​ല്‍ സെ​ര്‍ബ് വം​ശീ​യ​വാ​ദി​ക​ള്‍ 8372 ബോ​സ്‌​നി​യ​ന്‍ മു​സ്ലിംങ്ങളെ കൊ​ന്നു​ത​ള്ളി​യ സം​ഭ​വ​ത്തെയാണ് സ്രെബ്രനിക്ക വംശഹത്യ എന്നു പറയുന്നത്. ബോസ്‌നിയന്‍- സെര്‍ബ് സൈന്യത്തിന്‍റെ തലവനായിരുന്ന ജനറല്‍ റാത്‌കോ മ്ലാഡിച്ചിന്‍റെ നേതൃത്വത്തിലാണ് ബോസ്‌നിയന്‍ വംശഹത്യക്കുള്ള ആസൂത്രണങ്ങള്‍ നടന്നത്. കൊലപ്പെടുത്തിയും അപമാനിച്ചും ബലാത്സംഗം ചെയ്തും തുടര്‍ച്ചയായി ശാരീരിക പീഡനമേല്‍പിച്ചും ബോസ്‌നിയന്‍ മു​സ്ലിംങ്ങളെ ഇവര്‍ ഉപദ്രവിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ഉസ്മാനീസാമ്രാജ്യം ബോസ്‌നിയ കീഴടക്കിയ സമയത്ത് ഇസ്‌ലാംമതം സ്വീകരിച്ച തദ്ദേശവാസികളുടെ ചരിത്രപാരമ്ബര്യം ചൂണ്ടിക്കാട്ടി ക്രിസ്തുമതത്തെ വഞ്ചിച്ച ചതിയന്മാരാണ് ബോസ്‌നിയന്‍ മുസ്‌ലിംകളെന്നും ഇവര്‍ ആരോപിച്ചു.

നാസികളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്ബിന് സമാനമായ ഇരുട്ടറകളിലാണ് ബോസ്നിയക്കാരെ മാറ്റിപാര്‍പ്പിച്ചിരുന്നത്. പന്ത്രണ്ടിനും എഴുപത്തിയേഴിനും ഇടയില്‍ പ്രായമുള്ള എണ്ണായിരത്തിലധികം പുരുഷന്‍മാരെ ഇവര്‍ കൂട്ടക്കൊല ചെയ്തതായാണ് കണക്കുകള്‍. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷം ലോ​കം ക​ണ്ട ഏ​റ്റ​വും ഭീ​ക​ര​മാ​യ ഈ വംശഹത്യയെ, അ​ന്താ​രാ​ഷ്ട്ര കോ​ട​തി​ക​ള്‍ വരെ വം​ശീ​യ ഉ​ന്മൂ​ല​ന​മായി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. പക്ഷേ സെ​ര്‍ബി​യ​ന്‍ രാ​ഷ്ട്രീ​യ മു​ഖ്യ​ധാ​ര ഇ​പ്പോ​ഴും ഇ​തം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

ഗിഡിയന്‍ ഗ്രെയ്ഫിന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പിന്‍വലിക്കുന്നതായി പ്രസിഡന്‍റ് ഫ്രാങ്ക്-വാള്‍ട്ടര്‍, ജര്‍മ്മനിയിലെ ഓസ്‌നാബ്രക്കിലെ ഇസ്ലാമിക് കോളേജിലെ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്‍റ് എസ്നാഫ് ബെജിക്കിന് അയച്ച കത്തിലാണ് സൂചിപ്പിച്ചത്. ലോക ജൂത കോണ്‍ഗ്രസിന്‍റെ ജനറല്‍ കൗണ്‍സിലര്‍ മെനാചെം റോസെന്‍സാഫ്റ്റ് ഉള്‍പ്പെടെ നിരവധി പേര്‍ സ്രെബ്രെനിക്ക വംശഹത്യയെക്കുറിച്ചുള്ള ഗ്രെയ്ഫിന്‍റെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ നടത്തികൊണ്ട് വ്യാജ ചരിത്രനിര്‍മ്മിതിക്കാണ് ഗ്രെയ്ഫ് ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.

Related News