Loading ...

Home USA

യുഎസ് സംസ്ഥാനമായ കൊളറാഡോയില്‍ കാട്ടുതീ;അറനൂറിലധികം വീടുകള്‍ കത്തി നശിച്ചു

യുഎസ് സംസ്ഥാനമായ കൊളറാഡോ അതിര്‍ത്തിയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ 600 വീടുകള്‍ കത്തി നശിച്ചു.25,000 പേര്‍ പലായനം ചെയ്തു. ഏതാണ്ട് . 26,000 -ത്തോളം പേര്‍ക്ക് വൈദ്യുതി വിതരം തടസപ്പെട്ടു. കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ പിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീ പിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റപ്പോള്‍ ആരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ തകരുകയും ട്രാന്‍സ്ഫോര്‍മര്‍ തകരാറിലാവുകയും ചെയ്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. നോര്‍ത്ത് ഫൂത്ത്ഹില്‍സ് ഹൈവേയുടെയും മിഡില്‍ ഫോര്‍ക്ക് റോഡിന്‍റെയും സമീപത്തെ വടക്കന്‍ അതിര്‍ത്തിയില്‍ രാവിലെ 10:30 ഓടെയാണ് തീ പടരാന്‍ ആരംഭിച്ചത്.

തീ നിയന്ത്രണ വിധേയമായതായി അധികതര്‍ അറിയിച്ചു. കാട്ടു തീ ഇതുവരെയായി 1,600 ഏക്കറോളം കത്തിച്ചെന്ന് അതിര്‍ത്തി കൗണ്ടിയിലെ ഷെരീഫ് ജോ പെല്ലെ വൈകുന്നേരം 7 മണിക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ വളരെ അസ്ഥിരവും സുരക്ഷിതമല്ലാത്തതുമാണ്,' പെല്ലെ പറഞ്ഞു. ഇത് തന്‍റെ കൗണ്ടിയെ സംബന്ധിച്ചിടത്തോളം ഒരു വേദനാജനകമായ ദിവസമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News