Loading ...

Home USA

അമേരിക്കയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് ചന്ദ്രനെ മറി കടന്നു

അമേരിക്ക : ക്രിസ്മസ് ദിനത്തില്‍ വിക്ഷേപിച്ച ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് ചന്ദ്രനെ മറികടന്നു. നിലവില്‍ ഭൂമിയില്‍നിന്ന് ഏകദേശം 10 ലക്ഷം മൈല്‍ അകലെയാണ് ഈ ദൂരദര്‍ശിനിയുടെ സ്ഥാനം.അതേ സമയം ജെയിംസ് വെബ് ടെലസ്‌കോപ്പ് വിന്യസിക്കുന്നതിന്റെ സുപ്രധാനമായ ഘട്ടമായ സോളാര്‍ പാനലുകള്‍ വിന്യസിക്കലും ഘട്ടം ഘട്ടമായി നടന്നുവരികയാണ്.

ഇത് ജനുവരി രണ്ട് വരെ നീണ്ടുല്‍ക്കും. ദൂരദര്‍ശിനിയുടെ താപനില ക്രമീകരിച്ച്‌ 223 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിലനിര്‍ത്തുന്നതിന് സണ്‍ഷീല്‍ഡ് സഹായിക്കും.ഡിസംബര്‍ 28ന് ഇന്ത്യന്‍ സമയം ഏകദേശം രാവിലെ 11.51നാണ് സണ്‍ഷീല്‍ഡ് പാനല്‍ വിന്യസിക്കുന്നത് ആരംഭിച്ചത്. ജനുവരി ഒന്നിന് കാപ്ടണ്‍ എന്ന വസ്തുകൊണ്ട് നിര്‍മിച്ച സണ്‍ഷീല്‍ഡുകള്‍ നിവര്‍ത്തുന്ന ജോലി ആരംഭിക്കും.

Related News