Loading ...

Home National

തുണിത്തരങ്ങളുടെയും ചെരുപ്പിന്‍റെയും നികുതി വര്‍ധന മരവിപ്പിച്ച്‌​ ജി.എസ്​.ടി കൗണ്‍സില്‍


1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജി.എസ്.ടി കൗണ്‍സിലിലാണ് തീരുമാനം.നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്.

തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ അടുത്ത ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ജനുവരി ഒന്നിന്​ പുതിയ നികുതി നിലവില്‍ വരാനിരിക്കെയാണ്​ ജി.എസ്​.ടി കൗണ്‍സിലില്‍ നിര്‍ണായക തീരുമാനമുണ്ടായത്​. നികുതി വര്‍ധന മരവിപ്പിക്കണമെന്ന്​ നിരവധി സംസ്ഥാനങ്ങള്‍ ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത്​, പശ്​ചിമ ബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന്​ കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുത്തു.

Related News