Loading ...

Home health

പ്രഭാത ഭക്ഷണം പ്രധാന ഭക്ഷണം

ഒരു കാലത്ത് പകലന്തിയോളം സജീവമായിരുന്നു നമ്മുടെ അടുക്കളകള്‍. അരയ്ക്കലും വറുക്കലും പൊടിക്കലും പാത്രം കഴുകലുമൊക്കെയായി സദാ മിടിക്കുന്ന ഹൃദയം പോലെ അടുക്കളയും ഉണർന്നു à´ªàµà´°à´µàµ¼à´¤àµà´¤à´¿à´šàµà´šà´¿à´°àµà´¨àµà´¨àµ. രാവിലെഎഴുന്നേറ്റു വരുമ്പോൾ തന്നെ അടുക്കള ഭാഗത്തു നിന്ന് മൂക്കിലേക്കടിക്കു ന്നത് കല്ലേൽ മൊരിയുന്ന ദോശയുടെയും കടുകു വറക്കുന്ന ചമ്മന്തിയുടെയും മണമായിരിക്കും. അടുക്കള ഫാക്ടറിയുടെ ആദ്യ ഷിഫ്റ്റിൽ സമൃദ്ധമായ പ്രാതൽ റെഡി.എന്നാൽ, നമ്മുടെ മോഡേണ്‍ കിച്ചനുകളില്‍ രാവിലെ തന്നെ ആളനക്കമില്ല. ഹോട്ടലുകള്‍ക്കും കാന്‍റീനുമൊക്കെയാണ് രാവിലെ ജീവൻ വയ്ക്കുന്നത്. ബ്രേക്ഫാസ്റ്റിന് സമയമില്ലാതെ കുട്ടികളും ജോലിയുളള മാതാപിതാക്കളും ഒന്നും കഴിക്കാതെ ധൃതി പിടിച്ച് പല വഴിക്കിറങ്ങിപ്പോകുന്നു. പെട്രോളില്ലാതെ വണ്ടി ഓടിച്ച് വഴിയിൽ കിടക്കുന്നതുപോലെ ശരീരവും പണിമുട ക്കുന്നു. ഫലമോ ക്ലാസിലിരുന്ന് ഉറക്കം തൂങ്ങുന്ന കുട്ടികൾ..... ജോലിക്കിടയിൽ ക്ഷീണം കാരണം മയങ്ങിപ്പോകുന്ന മുതിർന്ന വർ.

പ്രഭാതഭക്ഷണം രാജാവിനെപ്പോലെഒരു ദിവസത്തെ ഭക്ഷണ മെനുവിൽ ഏറ്റവും പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടതാണ് പ്രഭാത ഭക്ഷണം. നമുക്കാവശ്യമുളള ഊർജത്തിന്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നു ലഭി ക്കുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് നല്ലത്.ബ്രേക്ഫാസ്റ്റ് ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. അലസതയും മന്ദ തയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യുന്നത് തലച്ചോറിന്റെ ഊര്‍ജക്ഷാമം മൂലമാണ്. പ്രഭാത ഭക്ഷണം സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവർ പൊണ്ണത്തടിക്ക് വഴി ഒരുക്കുകയാണു ചെയ്യുന്നത്.കുട്ടികളുടെ ബുദ്ധിപരമായ ഉണര്‍വിനും പ്രസരിപ്പിനും പ്രഭാത ഭക്ഷണം കൂടിയേ തീരൂ. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാ വശ്യമായ ഊർജം ഭക്ഷണത്തിൽ നിന്നും ലഭിക്കാത്തതു മൂല മാണ് ബ്രേക്ഫാസ്റ്റ് കഴിക്കാതെ സ്കൂളിൽ പോകുന്ന കുട്ടികൾ പഠനത്തിൽ പിന്നോക്കമാകുന്നത്. പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേ ഷവും നൽകുന്നു.പ്രാതലിന് എന്തു കഴിക്കാംപെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. പുട്ട്, ഇഡ്ഡലി, ദോശ, ഇടിയപ്പം തുടങ്ങി യവയൊക്കെ നല്ല വിഭവങ്ങളാണ്. പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിന്റെയും പ്രോട്ടീന്റെയും മിശ്രിത ഗുണം ലഭിക്കും. അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയി ട്ടുണ്ട്. ആവിയിൽ പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ പ്രാതൽ വിഭവങ്ങളാണ്. ഇഡ്ഡലിയും ദോശയുമൊക്കെ കഴിക്കു മ്പോൾ തേങ്ങ മാത്രം അരച്ചുണ്ടാക്കുന്ന ചട്നിയേക്കാൾ നല്ലത് ധാരാളം പച്ചക്കറിയിനങ്ങൾ ചേർത്തുണ്ടാക്കുന്ന സാമ്പാറോ മറ്റു കറികളോ ആണ്.ബ്രഞ്ച് ആക്കി കഴിക്കരുത്രാവിലെ ലഘുവായി എന്തെങ്കിലും കഴിച്ച് 11-12 മണിയാകു മ്പോൾ ബ്രേക്ഫാസ്റ്റ് ലഞ്ചുമായി ചേർത്ത് ബ്രഞ്ചായി കഴി ക്കുന്ന ശീലം ആരോഗ്യകരമല്ല. പ്രഭാത ഭക്ഷണം നന്നായി കഴിച്ച് ഇടനേരങ്ങളിൽ പഴങ്ങളോ ജ്യൂസോ കഴിക്കുന്നതാണ് നല്ലത്. പൊറോട്ട, എണ്ണയിൽ വറുത്ത വിഭവങ്ങൾ, ബിരിയാണി തു‍ട ങ്ങിയ കൊഴുപ്പേറിയതും ദഹിക്കാൻ പ്രായാസമുളളതുമായ ഭക്ഷണയിനങ്ങൾ പ്രഭാതഭക്ഷണമായി വേണ്ട.
ഡോ. ബി. പത്മകുമാര്‍, അഡീഷണൽ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ.

Related News